"ജ്യോതിസ്സ് ആശ്രമം"-പരി. പുലിക്കോട്ടിൽ ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ നാമധേയത്തിലുള്ള പ്രഥമ ആശ്രമത്തിന്റെ ഒന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു.
♀♀♀♀♀♀♀♀♀
മൗണ്ട് ആബു :-
♀♀♀♀♀♀♀♀♀
മൗണ്ട് ആബു :-
നാശോന്മുഖമായി ജീർണ്ണിച്ചിരുന്ന ഒരു സമൂഹത്തിന് അഗ്നിശലാകയുടെ ചൂടും വെളിച്ചവും ആത്മവിശ്വാസവും നൽകി, ഏത് പരീക്ഷണ ഘട്ടങ്ങളെയും അതിജീവിക്കുവാൻ ഭാരത ക്രൈസ്തവ സഭയായ മലങ്കര സഭയെ പ്രാപ്തമാക്കിയ ചരിത്രപുരുഷനായ
" സഭാജ്യോതിസ്സ് " പരി. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമന്റെ നാമധേയത്തിലുള്ള പ്രഥമ ആശ്രമമാണ് രാജസ്ഥാനിലെ മൗണ്ട്
ആബുവിലുള്ള " ജ്യോതിസ്സ് ആശ്രമം". മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ കൂടിയായ അഭി. പുലിക്കോട്ടിൽ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായാണ് മലങ്കര സഭക്ക് അഭിമാനമാകുന്ന വിധത്തിൽ 2019- ൽ ആശ്രമം സ്ഥാപിച്ചത്.
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ഭാരത സഭയുടെ പരമഅദ്ധ്യക്ഷനുമായ പരി. ബസ്സേലിയോസ്സ് മാർത്തോമ്മാ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ നിർവ്വഹിച്ച ആശ്രമത്തിന്റെ പ്രഥമ വാർഷികം 2020 സെപ്റ്റംബർ 1, 2 തീയതികളിലായി കൊണ്ടാടി.ഇന്ന് (02-09 -2020-ന് ) അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ വി.ബലി അർപ്പിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശ്രമാധിപൻ കൂടിയായ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്സ് തിരുമേനി അധ്യക്ഷത വഹിച്ചു.ഫാ.ജോർജ്ജ് അബ്രഹാം വികാരി - സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ - അഹമ്മദാബാദ്, ഫാ.ഐസക് തോമസ് വികാരി - സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഫാ.ബിനു ജോൺ തോമസ്- അസി.വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ -അഹമ്മദാബാദ്, ആശ്രമം മാനേജർ ഫാ.ഫിലിപ്പോസ് അബ്രഹാം, തുടങ്ങിയവരും കോവിഡ്- 19 പ്രോട്ടോകോൾ അനുസരിച്ച് വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.
No comments:
Post a Comment