Jyothis E Library: Jyothis Ashram News ś
Showing posts with label Jyothis Ashram News. Show all posts
Showing posts with label Jyothis Ashram News. Show all posts

Tuesday, 8 September 2020

ആശ്രമത്തിന്റെ ഒന്നാം വാർഷികം ( MOSC NB VOL 3 ISSUE 32 )


ആശ്രമത്തിന്റെ ഒന്നാം വാർഷികം ( Sep. 02 )

"ജ്യോതിസ്സ് ആശ്രമം"-പരി. പുലിക്കോട്ടിൽ ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ നാമധേയത്തിലുള്ള പ്രഥമ ആശ്രമത്തിന്റെ ഒന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു.
♀♀♀♀♀♀♀♀♀
മൗണ്ട് ആബു :-
നാശോന്മുഖമായി ജീർണ്ണിച്ചിരുന്ന ഒരു സമൂഹത്തിന് അഗ്നിശലാകയുടെ ചൂടും വെളിച്ചവും ആത്മവിശ്വാസവും നൽകി, ഏത് പരീക്ഷണ ഘട്ടങ്ങളെയും അതിജീവിക്കുവാൻ ഭാരത ക്രൈസ്തവ സഭയായ മലങ്കര സഭയെ പ്രാപ്തമാക്കിയ ചരിത്രപുരുഷനായ
 " സഭാജ്യോതിസ്സ് " പരി. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമന്റെ നാമധേയത്തിലുള്ള പ്രഥമ ആശ്രമമാണ് രാജസ്ഥാനിലെ മൗണ്ട്
ആബുവിലുള്ള " ജ്യോതിസ്സ് ആശ്രമം". മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ കൂടിയായ അഭി. പുലിക്കോട്ടിൽ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തായാണ് മലങ്കര സഭക്ക് അഭിമാനമാകുന്ന വിധത്തിൽ  2019- ൽ ആശ്രമം സ്ഥാപിച്ചത്.

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ഭാരത സഭയുടെ പരമഅദ്ധ്യക്ഷനുമായ പരി. ബസ്സേലിയോസ്സ് മാർത്തോമ്മാ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ നിർവ്വഹിച്ച ആശ്രമത്തിന്റെ പ്രഥമ വാർഷികം 2020 സെപ്റ്റംബർ 1, 2 തീയതികളിലായി കൊണ്ടാടി.ഇന്ന് (02-09 -2020-ന് ) അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ വി.ബലി അർപ്പിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആശ്രമാധിപൻ കൂടിയായ  ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്സ് തിരുമേനി അധ്യക്ഷത വഹിച്ചു.ഫാ.ജോർജ്ജ് അബ്രഹാം വികാരി - സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ - അഹമ്മദാബാദ്, ഫാ.ഐസക് തോമസ് വികാരി - സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഫാ.ബിനു ജോൺ തോമസ്- അസി.വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ -അഹമ്മദാബാദ്, ആശ്രമം മാനേജർ ഫാ.ഫിലിപ്പോസ് അബ്രഹാം,  തുടങ്ങിയവരും കോവിഡ്- 19 പ്രോട്ടോകോൾ അനുസരിച്ച് വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.



Monday, 10 August 2020

മറുരൂപപ്പെരുന്നാളിനുശേഷം ഒന്നാം ഞായറാഴ്ച്ച ( August. 09)

മറുരൂപപ്പെരുന്നാളിനുശേഷം ഒന്നാം ഞായറാഴ്ച്ചയും, വി. മത്തായി ശ്ലീഹായുടെ ഓർമ്മയും, അങ്കമാലി ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ആർച്ച് ഡീക്കാൻ വലിയ മാർ ഗീവർഗീസ് ഒന്നാമന്റെ ഓർമ്മ പെരുന്നാളും  അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Thursday, 6 August 2020

മറുരൂപപ്പെരുന്നാൾ ( August. 06 )

മറുരൂപപ്പെരുന്നാളും, റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ 55-മത് ഓർമ്മ പെരുന്നാളും  അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Saturday, 1 August 2020

ശൂനോയോ നോമ്പാരംഭം ( August. 1)

ശൂനോയോ നോമ്പാരംഭം, രക്തസാക്ഷികളായ മർത്ത് ശ്മൂനിയുടെയും ഏഴുമക്കളുടെയും ഗുരുവായ മാർ ഏലിയാസറിന്റെ ഓർമ്മയും, റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന  പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 8- മത് ഓർമ്മ പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Friday, 31 July 2020

മാർ ഗ്രിഗോറിയോസ് ബാർ എബ്രായയുടെ ഓർമ്മ (July.31)

മാർ ഗ്രിഗോറിയോസ് ബാർ എബ്രായയുടെ 734 ഓർമ്മ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Tuesday, 28 July 2020

മാർ ശെമവൂൻ ദെസ്തുനോയോയുടെ ഓർമ്മ ( July. 27 )

മാർ ശെമവൂൻ ദെസ്തുനോയോയുടെ ഓർമ്മ  പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Wednesday, 15 July 2020

മാർ കുറിയാക്കോസ് സഹദായുടെയും മാതാവ് മർത്ത് യൂലിത്തിയുടെ ഓർമ്മ പെരുന്നാൾ ( July 15th )

മാർ കുറിയാക്കോസ് സഹദായുടെയും മാതാവ് മർത്ത് യൂലിത്തിയുടെയും നിഖ്യായിലെ മാർ അബഹായിയുടെയും ഓർമ്മ  പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ.



Sunday, 12 July 2020

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ 111-മത് ഓർമ്മപ്പെരുന്നാൾ ( July. 12th )

മലങ്കര "സഭാതേജസ്" പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ 111-മത് ഓർമ്മപ്പെരുന്നാൾ  അഹമ്മദാബാദ് ഭദ്രാസനത്തിലെ അബുറോഡ് ജ്യോതിസ് ആശ്രമത്തിൽ നടത്തപ്പെട്ടു. പെരുന്നാൾ ശുശ്രൂഷയ്ക്ക് ജോധ്പൂർ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരി ഫാ. ഏബ്രഹാം മാത്യു കാർമികത്വം വഹിച്ചു.



Saturday, 11 July 2020

സഖറിയാസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത 23rd ഓർമ്മ പെരുന്നാൾ ( July 7th )

പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടങ്ങിയിരിക്കുന്ന സഖറിയാസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1924 - 1997 ) ഓർമ്മ ( ജൂലൈ 7-ന് )  പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ഓർമ്മ നടത്തി.


ഏഴാം മാർത്തോമ്മയുടെ 211-മത് ഓര്‍മ്മ പെരുന്നാൾ ( July 5th )

കോലഞ്ചേരി പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മയുടെ(1808-1809) 211-മത് ഓര്‍മ്മ പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ്   ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ ആശ്രമ മാനേജർ ഫാ. ഫിലിപ്പോസ് അബ്രഹാം  വി. കുർബ്ബാന അർപ്പിച്ചു.


ഭക്ഷ്യോൽപ്പന്നകിറ്റ് വിതരണം ( July. 3rd )

പരിശുദ്ധ മാർ തോമാ ശ്ലീഹായുടെ ദുഖറോനോ പെരുന്നാളിനോടനുബന്ധിച്ച് അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ് ജ്യോതിസ് ആശ്രമത്തിന്റെ  നേതൃത്വത്തിൽ കോവിഡ്-19 സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യോൽപ്പന്നകിറ്റ് വിതരണം ചെയ്തു.



മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ( July. 3rd )

മലങ്കര ഓർത്തഡോക്സ് സഭയുടെ സ്ഥാപകനും ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവും ആയ പരിശുദ്ധ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ അഹമ്മദാബാദ് ഭദ്രാസനത്തിലെ അബു റോഡ് ജ്യോതിസ് ആശ്രമത്തിൽ ആഘോഷിച്ചപ്പോൾ ആശ്രമ മാനേജർ ഫാ. ഫിലിപ്പോസ് അബ്രഹാം ഹിന്ദി ഭാഷയിൽ വി. കുർബ്ബാന അർപ്പിച്ചു.



Ahmedabad Diocese Priest Retreat ( Feb. 25th & 26th )





Nineveh Fast ( Feb. 3 to 5 )