Jyothis E Library: കുമ്പസാരവും വി. കുര്‍ബാനയും | പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ ś

Sunday, 19 July 2020

കുമ്പസാരവും വി. കുര്‍ബാനയും | പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ


"വി. കുര്‍ബാന: നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശ്യം, തന്‍റെ ശരീരം മൂലം നമുക്കു രക്ഷ തരുന്നതിനായിട്ടാണ്. കര്‍ത്താവിന്‍റെ മദ്ധ്യസ്ഥത തന്‍റെ ശരീരം കൊണ്ടാണ്. "എന്‍റെ ശരീരം ഭക്ഷിക്കുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. മനുഷ്യപുത്രന്‍റെ ശരീരം നിങ്ങള്‍ ഭക്ഷിക്കുകയും തന്‍റെ രക്തം നിങ്ങള്‍ കുടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവനില്ല", എന്നു കര്‍ത്താവു കല്പിച്ചതിനെ നാം ഓര്‍ക്കണം. വഞ്ചിക്കപ്പെടരുത്. എത്ര കുറഞ്ഞുപോയാലും നാല്‍പതാം ദിവസംതോറുമെങ്കിലും വി. കുര്‍ബാന അനുഭവിക്കണമെന്നാണ് സഭയുടെ നിയമം. ആദ്യകാലങ്ങളില്‍ ആഴ്ചതോറും എല്ലാവരും വി. കുര്‍ബാന അനുഭവിച്ചിരുന്നു. എന്നാല്‍ ഈ കാലത്ത് കുര്‍ബാന അനുഭവിക്കുന്നതില്‍ മനുഷ്യര്‍ മടിയന്മാരായിരിക്കുന്നു. ഭക്ഷണം കൂടാതെ ഒരാള്‍ക്കു ജീവിപ്പാന്‍ കഴിയാത്തവണ്ണം ഒരാത്മാവിനു കര്‍ത്താവിനെ ഭക്ഷിക്കാതെ ജീവിക്കാന്‍ കഴിയുന്നതല്ല. അതിനെ തടുക്കുന്നതിനും അയോഗ്യമായി ഭക്ഷിപ്പിക്കുന്നതിനും സാത്താന്‍ സദാ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ കെണിയില്‍ നാം വീഴരുത്. കര്‍ത്താവിന്‍റെ രക്ഷയെ അഗണ്യമാക്കുകയും അരുത്. കര്‍ത്താവിനെ കൂടാതെ നമുക്ക് ഒന്നും ചെയ്വാന്‍ കഴിയുന്നതല്ല. തന്നെ നാം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അവന്‍ നമ്മില്‍ വ്യാപരിക്കുന്നില്ല. അതു കൂടാത്ത പള്ളിപ്രവര്‍ത്തനങ്ങളാണ് പള്ളിയില്‍ കലഹവും വഴക്കും ഉണ്ടാക്കുന്നത്. ആകയാല്‍ ദൈവത്തിന്‍റെ ഇഷ്ടപ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കണം. എല്ലാ നോമ്പുകളിലും ഭയഭക്തിയോടുകൂടെ നിങ്ങള്‍ കുമ്പസാരിച്ചു വി. കുര്‍ബാന കൈക്കൊള്ളണം. ഇത് ആബാലവൃദ്ധം ചെയ്യണം. "

പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ 1935-ന് കൊല്ലം 1111 തുലാം 25-ാംനു കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും അയച്ച കല്പനയില്‍ നിന്നും


No comments:

Post a Comment