( 1955- 2007 )
ഓർമ്മ ജൂൺ 6-ന് വാകത്താനം വള്ളിക്കാട്ട് ദയറാ ചാപ്പലിൽ
നിലയ്ക്കൽ ഭദ്രാസനത്തിലെ റാന്നി മുക്കാലുമൺ മാവേലിൽ പേരാങ്ങാട്ടു മത്തായി കുര്യൻ, സാറാമ്മ കുര്യൻ ദമ്പതികളുടെ പുത്രനായി 1955 ജൂലൈ 1-ന് ജനിച്ചു. ഫിസിക്സിൽ ബി.എസ്. സി, ഹിസ്റ്ററിയിൽ എം.എ. വൈദീക സെമിനാരിയിൽ നിന്ന് ജി.എസ്.റ്റി എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.
1979 മേയ് 21-ന് ശെമ്മാശപട്ടവും, 1980 ഓഗസ്റ്റ് 30-ന് വൈദികപട്ടവും സ്വീകരിച്ചു. 1992 ഡിസംബർ 5-ന് റമ്പാനായി. പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവായുടെ സെക്രട്ടറി, ദേവലോകം അരമന മാനേജർ, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി, വാകത്താനം വള്ളിക്കാട്ട് ദയറ മാനേജർ, പീരുമേട് എൻജിനീയറിങ് കോളേജ് റസിഡന്റെ മാനേജർ, എപ്പിസ്കോപ്പൽ സിനഡ് ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
മലങ്കര അസോസിയേഷൻ മേൽപട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെതുടർന്ന് 2005 മാർച്ച് 5-ന് പരുമലയിൽ വെച്ച് പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവ എപ്പിസ്കോപ്പയായി വാഴിച്ചു. 2005 ജൂലൈ 1-ന് മെത്രാപ്പോലീത്തയായി ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായി സ്തുത്യർഹമായി പ്രവർത്തിച്ചുവരെ 2007 ജൂൺ 6-ന് വാഹനാപകടത്തെ തുടർന്ന് കാലംചെയ്തു വാകത്താനം വള്ളിക്കാട്ട് ദയറായിൽ കബറടക്കി.
No comments:
Post a Comment